തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജിന് പോകാൻ തയ്യാറായവരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാന്നെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് കാലികമായ അപ്ഡേഷൻ നടത്തുന്നതിൽ കേന്ദ്രസർക്കാരിൻ്റെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ......
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ രണ്ടുമാസമായി സമരം നടത്തുന്ന ആശാവർക്കർമാർക്ക് വിഷുക്കൈനീട്ടം നൽകി സാന്ത്വനമേകി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി).
പാർട്ടിയുടെ മഹിളാ വിഭാഗം പ്രസിഡൻറ് രാധാമണി ബാലചന്ദ്രൻ, പാർട്ടി സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീകുമാർ കൊണ്ടൂർ, ജില്ലാ പ്രസിഡൻറ് സുരേന്ദ്രൻ നായർ, ശ്രീ അശോകൻ ഉണ്ണിത്താൻ എന്നിവർ സമരപ്പന്തൽ സന്ദർശിച്ച് 50 ആശാവർക്കർമാർക്ക് 100 രൂപ വീതം വിഷുക്കൈനീട്ടം നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
"വേതനത്തിൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന ആശ വർക്കർമാർ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട സേവനമാണ് നൽകുന്നതെന്ന് സർക്കാർ മറക്കരുത്. വെറും 26000 വരുന്ന ആശാവർക്കർമാരെ അവഗണിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്" ഡിഎസ്ജെപി പ്രസിഡൻറ് കെഎസ്ആർ മേനോൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
"കെടുകാര്യസ്ഥതയുടെ കേന്ദ്രമായ പി എസ് സി ഭാരവാഹികൾക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്ന സർക്കാർ സാധാരണ തൊഴിലാളികളെ ശത്രുത മനോഭാവത്തോടെ കാണുന്നത് അംഗീകരിക്കാൻ സാധിക്കുകയില്ല" മേനോൻ പറഞ്ഞു.
വിഷയം അനുഭാവപൂർവ്വം പരിഗണിച്ച് ആശമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു.
ഡി എസ് ജെ പി പ്രതിനിധികൾ കേരള ആശാവർക്കർ ഹെൽത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ......
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു നേരേ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനു നേരേ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്. ......
മനുഷ്യമനസ്സിൽ ഏറ്റവും വിശുദ്ധമായത് സ്നേഹമാണെന്ന് ഒരിക്കലും മറക്കരുത്. പ്രത്യേകിച്ച്, ജീവിതം പ്രത്യേകമായൊരു കോണിൽ നിൽക്കുന്നവർക്കായാൽ ആ സ്നേഹത്തിന് ഇരട്ടി മധുരമുണ്ട്. ......
തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാല ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ......
തിരുവനന്തപുരം : മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവ് ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങി എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങള്‍ വരെ ചര്‍ച്ച ചെയ്യാനാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ......
തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കറുടെ ജന്മദിനം 'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെ വിപുലമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര് സിയാദ്. ......
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകൻ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തു. യുവതിയെ ഇയാൾ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പരാതി നൽകിയിരുന്നു. ......
തിരുവനന്തപുരം: മധ്യപ്രദേശിലെ ജബല്പൂരില് ക്രൈസ്തവര്‍ വൈദികര്‍ക്കു നേരെ ഉണ്ടായ സംഘപരിവാര ആക്രമണത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ശക്തമായി അപലപിച്ചു. ആക്രമത്തിനിരയായ മലയാളി വൈദികരോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ......